Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indira Gandhi

Kannur

ഇ​ന്ദി​രാ​ഗാ​ന്ധി​ അ​നു​സ്മ​ര​ണം ന​ട​ത്തി

ക​ണ്ണൂ​ർ: സ്വ​ന്തം ജീ​വ​നേ​ക്കാ​ൾ രാ​ജ്യ​ത്തേ​യും മ​തേ​ത​ര​ത്വ​ത്തേ​യും സ്നേ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു ഇ​ന്ദി​രാ ഗാ​ന്ധി​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ.
ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 41-ാം ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​ക​വും, സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ലി​ന്‍റെ 150-ാം ജ​ന്മ​ദി​ന​വും, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന്മ​ദി​ന​വും ആ​ച​രി​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യു​ടെ ഐ​ക്യ​ത്തി​നാ​യി എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് നാ​ട്ടു രാ​ജ്യ​ങ്ങ​ളെ യൂ​ണി​യ​നി​ൽ ല​യി​പ്പി​ച്ച പ്ര​തി​ഭാ​ധ​ന​നാ​യ നേ​താ​വാ​ണ് പ​ട്ടേ​ൽ. അ​തു​പോ​ലെ കേ​ര​ളം ക​ണ്ട ഏ​റ്റ​വും ജ​ന​കീ​യ​നാ​യ മു​ഖ്യ മ​ന്ത്രി​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്നും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, പി.​ടി. മാ​ത്യു, പി.​എം. നി​യാ​സ്, ടി.​ഒ. മോ​ഹ​ന​ൻ, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, ടി. ​ജ​യ​കൃ​ഷ്ണ​ൻ, ജോ​ഷി ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചി​റ​ക്ക​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ​ള്ളി​ക്കു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണം കെ​പി​സി​സി അം​ഗം രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ന​ൻ അ​ധ്യ​ഷ​ത വ​ഹി​ച്ചു.

ഇ​രി​ട്ടി: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം, ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ ഗാ​ന്ധി അ​നു​സ്മ​ര​ണ​വും വ​ല്ല​ഭാ​യ്പ​ട്ടേ​ൽ, ഉ​മ്മ​ൻ‌​ചാ​ണ്ടി എ​ന്നി​വ​രു​ടെ ജ​ന്മ​ദി​ന​വും ആ​ച​രി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​ത്തി​ൽ  പ്ര​സി​ഡ​ന്‍റ് പി.​എ ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്ദി​രാ​ജി അ​നു​സ്മ​ര​ണ പ​രി​പാ​ടി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്സ​ൺ കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യി​ൻ​സ് മാ​ത്യു, ഡെ​യ്സി മാ​ണി, കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി കു​ന്നേ​ൽ, ജോ​സ്കു​ഞ്ഞ് ത​ട​ത്തി​ൽ, സീ​മ സ​നോ​ജ് തുടങ്ങിയവർ നേ​തൃ​ത്വം ന​ൽ​കി.

ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി, സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ൽ, ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​സി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ടി​യൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണത്തിന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ബു, പ​ടി​യൂ​ർ ബാ​ല​ൻ, പി.​പി. സു​കു​മാ​ര​ൻ, വി.​വി. ഷി​ജി​ത്ത്, ജോ​സ് താ​മ​ര​ശേ​രി, തുടങ്ങിയവർ നേ​തൃ​ത്വം ന​ൽ​കി.
തി​ല്ല​ങ്കേ​രി കോ​ൺ​ഗ്ര​സ് തി​ല്ല​ങ്കേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ളു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. പ​ത്മ​നാ​ഭ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

കേ​ള​കം : ഇ​ന്ദി​ര​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ള​കം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണി​ച്ചാ​ർ മു​ത​ൽ കേ​ള​കം വ​രെ ഇ​ന്ദി​ര​ദ​ർ​ശ​ൻ യാ​ത്ര ന​ട​ത്തി. ക​ണി​ച്ചാ​ർ ര​ണ്ടാം​പാ​ലം പ​രി​സ​ര​ത്ത് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ് മ​ണ്ണാ​ർ​കു​ളം ജാ​ഥ ന​യി​ച്ചു.

Latest News

Corehub Up